Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ കടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി


കാസര്‍കോട് (www.evisionnews.co): ട്രെയിനില്‍ കടത്തുകയായിരുന്ന 13 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി. തിങ്കളാഴ്ച രാത്രി മഞ്ചേശ്വരം റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന എഗ്മോര്‍ എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്നും റെയില്‍വെ സംരക്ഷണസേനയിലെ എഎസ്‌ഐ വി.കെ ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് ബോക്‌സുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവ് പിന്നീട് കാസര്‍കോട് എക്‌സൈസിന് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad