Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് അഞ്ചുലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍

മഞ്ചേശ്വരം (www.evisionnews.co): മഞ്ചേശ്വരത്ത് അഞ്ചുലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയിലായി. മംഗളൂരു വിദ്യാനഗരയിലെ റഹ്മത്തുല്ലയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. മദ്യവേട്ടയുടെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് മഞ്ചേശ്വരത്ത് ബസുകള്‍ തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് കുഴല്‍പ്പണവുമായി റഹ്മത്തുല്ല പിടിയിലായത്.

മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു റഹ്്മത്തുള്ള. പണം അരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പണത്തിന്റെ രേഖകള്‍ കാണിക്കാനോ പണം എന്തിനു വേണ്ടിയാണെന്ന് ബോധിപ്പിക്കാനോ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഇയാളെ മഞ്ചേശ്വരം പോലീസിന് കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad