Type Here to Get Search Results !

Bottom Ad

പുതിയ സാംസ്‌കാരിക ഉണര്‍വ്വിന് കാസര്‍കോട് സാക്ഷി; അപൂര്‍വ്വ വിരുന്നുകാരനായി മന്ത്രി കടന്നപ്പള്ളിയുമെത്തി

കാസര്‍കോട്:(www.evisionnews.co)വിടര്‍ന്ന കണ്ണുകളോടെ കാസര്‍കോട് ആ സാംസ്‌കാരികോത്സവത്തിന്റെ ആദ്യ ദിനത്തിന് സാക്ഷിയായി.വരകള്‍ കൊണ്ട് വിസ്മയം തീര്‍ത്ത കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ മാഷെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും കവിയരങ്ങും കാസര്‍കോടിന് അവിസ്മരണീയമായ ദിനമാണ് സമ്മാനിച്ചത്. മൂന്ന് ദിന പരിപാടികളുടെ ഭാഗമായാണ് ഇന്നലെ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും കവിയരങ്ങും സംഘടിപ്പിച്ചത്. 
ഉച്ചക്ക് ശേഷം നടന്ന കവിയരങ്ങിന് സാക്ഷിയാവാന്‍ അപൂര്‍വ്വ വിരുന്നുകാരനായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമെത്തി. മന്ത്രിയുടെ വരവ് പരിപാടിയുടെ ആഹ്ലാദം ഇരട്ടിപ്പിച്ചു. നാലു മണിയോടെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യോടൊപ്പമാണ് മന്ത്രി എത്തിയത്. കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഏറെ ശ്രദ്ധയോടെ വീക്ഷിച്ച മന്ത്രി ഓരോ കാര്‍ട്ടൂണും നോക്കി പി.വി കൃഷ്ണന്‍മാഷെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. മാഷുമായി തനിക്കുള്ള പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ കഥ കൂടിനിന്നവരോട് പങ്കുവെച്ചാണ് മന്ത്രി വേദിയിലേക്ക് കയറിയത്. കവിയരങ്ങ് ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം കൃഷ്ണന്‍മാഷെ കുറിച്ചും കാര്‍ട്ടൂണുകളെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. വരകള്‍ ഇത്രമാത്രം ഇണങ്ങുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ കൃഷ്ണന്‍മാഷെ പോലെ അപൂര്‍വ്വമാണെന്നും വരകള്‍ മാത്രമല്ല, കുറിക്കു കൊള്ളുന്ന അടിക്കുറിപ്പുകളും കൃഷ്ണന്‍മാഷുടെ വജ്രായുധമാണെന്നും മന്ത്രി പറഞ്ഞു. കാര്‍ട്ടൂണുകള്‍ സമൂഹത്തിലുണ്ടാക്കുന്ന ചലനങ്ങളും മാറ്റങ്ങളും ചെറുതല്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad