Type Here to Get Search Results !

Bottom Ad

റിട്ട. സബ് രജിസ്ട്രാര്‍ ഓഫീസര്‍ തൂങ്ങി മരിച്ചു


കാസര്‍കോട്:റിട്ടയേര്‍ഡ് സബ് രജിസ്ട്രാര്‍ ഓഫീസറെ വീടിന്റെ ഗേറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളനാട്, ഇടുവുങ്കാലിലെ കെ രാധാകൃഷ്ണന്‍(60) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് വീടിന്റെ ഗേറ്റിലെ കമ്പിയില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേക്ക് മാറ്റി.ബദിയഡുക്ക രജിസ്ട്രാര്‍ ഓഫീസറായിരിക്കെയാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. നേരത്തെ ഉദുമ രജിസ്ട്രാര്‍ ഓഫീസറായും ജോലി നോക്കിയിട്ടുണ്ട്. ലീലാവതിയാണ് ഭാര്യ. വിദ്യ, ദീപിക, പ്രിയങ്ക മക്കള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad