Type Here to Get Search Results !

Bottom Ad

ജെ.സി.ഐ വാരാഘോഷത്തിന് ഉജ്വല തുടക്കം

കാസർകോട്:(www.evisionnews.co) ജെ .സി.ഐ കാസർകോടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജെ.സി.ഐ വാരാഘോഷത്തിന് തുടക്കമായി. പെർലാഡം എച്ച്.ഐ.എം ഹാളിൽ വെച്ച് പെൺകുട്ടികൾക്ക് വേണ്ടി കൗമാര വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ജെ.സി.ഐ കാസർകോട്  പ്രസിഡണ്ട് കെ.ബി.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പുത്തിഗെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ബി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. മെഹ്മൂദ്, സെയ്യിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.ജെ.സി.ഐ കാസറഗോഡ് സെക്രട്ടറി സി.കെ. അജിത്ത് കുമാർ സ്വാഗതവും മുഹമ്മദ് നന്ദിയും പറഞ്ഞു. പ്രശസ്ത പരിശീലകൻ പി.എ അബ്ദു സലാം ക്ലാസ് കൈകാര്യം ചെയ്തു.വൈകുന്നേരം സീതാംഗോളി രാജീവ് കോളനിയിൽ വെച്ച് ആരോഗ്യ ബോധവൽകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.കെ.ബി. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഇ.കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിർവഹിച്ചു.യു.രാഘവ, റംസാദ് അബ്ദുള്ള, യത്തീഷ്, മിഷാൽ റഹ്മാൻ, സി.കെ അജിത്ത്കുമാർ എന്നിവർ സംസാരിച്ചു.നാസിർ ബയാർ സ്വാഗതവും ജി. റാഷാന്ത് നന്ദിയും പറഞ്ഞു. ആരോഗ്യ ലഘു രേഖകളും കിറ്റും ചടങ്ങിൽ വിതരണം ചെയ്തു.കോളനിയിലെ മുഴുവൻ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. സെപ്തംബർ ഒൻപത് മുതൽ പതിനഞ്ച് വരെയാണ് ജെ.സി.ഐ വാരാഘോഷം. വരും ദിനങ്ങളിൽ കോളേജ് വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസന പരിശീലനം, സുജൽ പദ്ധതി പ്രകാരമുള്ള വാട്ടർ പ്യൂരിഫയർ മെഷിൻ സ്ഥാപിക്കൽ, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കൈയെഴുത്ത് മാസിക മത്സരം, ജെ.സി.ഐ ഉത്സവ് എന്നിവയും സംഘടിപ്പിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad