Type Here to Get Search Results !

Bottom Ad

ഉത്തരമലബാര്‍ ജലോത്സവം: ഒരുക്കങ്ങള്‍ തകൃതി; ടീമുകളുടെ പ്രഥമയോഗം ഇന്ന്

ചെറുവത്തൂര്‍ (www.evisionnews.co): ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നീലേശ്വരം നഗരസഭാ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ സംഘടിപ്പിക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പ്രഥമ യോഗം ഇന്ന് നാലുമണിക്ക് സംഘാടക സമിതി ഓഫീസില്‍ ചേരും. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതിയും നാലു മണിയോടെ അവസാനിക്കും. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 

മൂന്നു വിഭാഗങ്ങളിലായി പുരുഷ, വനിതാ മത്സരങ്ങളാണ് ഇത്തവണയും നടക്കുക. പുരുഷ വിഭാഗങ്ങള്‍ക്കായി 25 ആള്‍, 15ആള്‍ തുഴയും മത്സരങ്ങളും വനിതകള്‍ക്കായി 15ആള്‍ തുഴയും മത്സരങ്ങളും ഇത്തവണ കാര്യങ്കോട് പുഴയില്‍ അരങ്ങേറും. അന്താരാഷ്ട്ര തുഴച്ചില്‍ നിയമങ്ങള്‍ അനുസരിച്ചാണ് മത്സരം നിയന്ത്രിക്കുക. നിയമങ്ങള്‍ അനുസരിക്കാത്ത ടീമുകളെ മത്സരത്തില്‍ നിന്നും ഒഴിവാക്കുകയും തുടര്‍ച്ചയായി മൂന്നു വര്‍ഷം മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യും. 

25 ആള്‍ തുഴയുന്ന മത്സരത്തിലെ വിജയികള്‍ക്ക് മഹാത്മാഗാന്ധി റോളിംഗ് ട്രോഫിയും 40000 രൂപ ക്യാഷ് പ്രൈസും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 35000 രൂപയാണ് സമ്മാനത്തുക. മത്സരിച്ച ടീമുകള്‍ക്കെല്ലാം 15000 രൂപയുടെ ആശ്വാസ ധനവും വിതരണം ചെയ്യും. 15 ആള്‍ തുഴയും മത്സരത്തിലെ വിജയികള്‍ക്ക് 25000 രൂപ, 15000 രൂപ, 8000 രൂപ എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. വനിതാ മത്സരത്തിലെ ജേതാക്കള്‍ക്ക് 20000 രൂപ, 10000 രൂപ, 6000 രൂപ ക്യാഷ് പ്രൈസ് നല്‍കും.
x

Post a Comment

0 Comments

Top Post Ad

Below Post Ad