Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന് താക്കീതായി മുസ്ലിം ലീഗ് താലൂക്ക് ഓഫീസ് മാര്‍ച്ച്


കാസര്‍കോട് (www.evisionnews.co): എല്‍.ഡി.എഫ് സര്‍ക്കാറിന്റെ തെറ്റായ മദ്യനയത്തിലും ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ എന്നിവയുടെ ദൂരപരിധി അമ്പത് മീറ്ററാക്കി ചുരുക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തി മാര്‍ച്ച് സര്‍ക്കാറിന് ശക്തമായ താക്കീതായി.

പുതിയ ബസ്റ്റാന്റ് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. സി.ടി. അഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.



Post a Comment

0 Comments

Top Post Ad

Below Post Ad