Type Here to Get Search Results !

Bottom Ad

ഐഎസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി മരിച്ചതായി സ്ഥിരീകരണം; സന്ദേശം ലഭിച്ചതായി ബന്ധുക്കള്‍


കണ്ണൂര്‍ : (www.evisionnews.co)  ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരണം. കണ്ണൂര്‍ കൂടാളി സ്വദേശി ഷിജില്‍ മരിച്ചതായിട്ടാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഷിജില്‍ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജന്‍സിനും വിവരം ലഭിച്ചിരുന്നു.
നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഷിജിലിനെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. ആറു മാസം മുന്‍പ് കണ്ണൂരില്‍നിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടന്നതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരസംഘടയില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. കേരള പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്. ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad