Type Here to Get Search Results !

Bottom Ad

ദളിത് ന്യൂനപക്ഷ പീഡനത്തിനെതിരെ ഐഎൻഎൽ ധർണ നടത്തി

നീലേശ്വരം :(www.evisionnews.co) കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ ഐ എൻ എൽ തൃക്കരിപ്പുർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീലേശ്വരത്ത് നടന്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു. ദളിത്  ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ വേട്ടയാടുന്ന സംഘ് പരിവാറിന്റെ വർഗീയ ഫാസിസ്റ്റ് നയത്തിനെ മത നിരപേക്ഷ ചേരിയിൽ നിന്നു കൊണ്ട് എതിർത്ത് കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി പാർട്ടി മുന്നോട്ടു പോകും. സമുദായ ധ്രുവീകര ണം  ഉണ്ടാക്കി വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന  ശക്തികൾ നാടിന് ആപത്താണ്, ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതാണെന്നും  അസീസ് കടപ്പുറം പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലം  പ്രസിഡണ്ട് ഹനീഫ ഹാജി അദ്ധ്യക്ഷത വഹിച്ചു.എൻ എൽ യു സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡണ്ട് ഇസ്മായിൽ പടന്ന, കാസർകോട്  മണ്ഡലം ജനറൽ സെക്രട്ടറി മുനീർ കണ്ടാളം,ടി കെ രവി(സി പി എം) സി രാഘവൻ (സി പി ഐ ) ( കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ(കോൺഗ്രസ് എസ്) ഐഎൻഎൽ തൃക്കരിപ്പൂർ മണ്ഡലം നേതാക്കളായ എം കെ ഹാജി, കോട്ടയിൽ അബദുൽ റഹൂഫ്, വി എം പി ഫൈസൽ, മമ്മു കോട്ടപ്പുറം, എ എം റാഷിദ് കോട്ടപ്പുറം മഹമൂദ് ഹാജി, , എ സി ഷാഹുൽ ഹമീദ്, തുടങ്ങിയവർ പ്രസംഗിച്ചു. റസ്സാഖ് പുഴക്കര സ്വാഗതവും ഷംസീർ എൻ പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad