Type Here to Get Search Results !

Bottom Ad

അക്രമിച്ച് ഫോണും പണവും കവര്‍ന്നു; 2 പേര്‍ അറസ്റ്റില്‍


കാസര്‍കോട്: കൂട്ടുകാരനോടൊപ്പം നടന്നു പോവുകയായിരുന്ന യുവാവിനെ അക്രമിച്ച് ഫോണും പണവും കവര്‍ന്ന കേസില്‍ 2 പേരെ വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. ചെങ്കള, മൈമൂന നഗറിലെ മൊയ്തീന്‍ ഷുഹൈബ് എന്ന ഷുഹൈബ് (20), അണങ്കൂര്‍ ടി വി സ്റ്റേഷന്‍ റോഡിലെ റിയാസ് എന്ന മുഹമ്മദ് റിയാസ് (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കേസിലെ പ്രതികളായ മറ്റു മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ചെമ്പിരിക്ക വി എം ഹൗസിലെ മുഹമ്മദ് റിയാസി (32)നെയാണ് സംഘം അക്രമിച്ച് ഫോണും പണവും കവര്‍ന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad