Type Here to Get Search Results !

Bottom Ad

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൈകാലുകള്‍ തല്ലിയൊടിച്ച് ജനനേന്ദ്രിയം മുറിച്ചു


തിരുവനന്തപുരം : (www.evisionnews.co) കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിക്കുനേരെ ആറംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയാണ് ഊരൂട്ടമ്പലം സനല്‍ ഭവനില്‍ സജികുമാറിനെ അജ്ഞാത സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. കൈയും കാലും തല്ലിയൊടിച്ചശേഷം അക്രമികള്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു.
ഗുരുതരമായി പരുക്കേറ്റ സജികുമാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് അവിവാഹിതനായ സജികുമാര്‍. രാത്രി പത്തരയോടെയായിരുന്നു ആക്രമണം. സ്‌കൂട്ടറുകളിലെത്തിയ അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി സജികുമാറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീടു കമ്പിപ്പാരയ്ക്കു ഇരുകാലുകളും കൈയും അടിച്ചൊടിച്ചു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്തുനിന്നു രണ്ട് സ്‌കൂട്ടറുകള്‍ കണ്ടെടുത്തു. ഇവ അക്രമികളുടേത് ആണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങി.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad