Type Here to Get Search Results !

Bottom Ad

നടി ആക്രമിക്കപ്പെട്ട കേസ്: സര്‍ക്കാരിനെതിരെ വനിതാ കമ്മീഷന്‍


ന്യൂഡല്‍ഹി:  കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യക്കുറവുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. കേസില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണം വൈകിപ്പിക്കാന്‍ പോലീസ് മനഃപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്നും കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.  അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ താത്പര്യമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അന്വേഷണം വൈകിപ്പിക്കാന്‍ കാരണമെന്നാണ് മനസ്സിലാക്കുന്നത്. അന്വേഷണം നീളുന്നതില്‍ കേരളാ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം തേടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad