Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പലയിടത്തും ഉരുള്‍പൊട്ടല്‍, ജാഗ്രതാനിര്‍ദേശം


കാസര്‍കോട് : (www.evisionnews.co) സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര-തീരമേഖലയിലേക്കു പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍, ഇത് ഒരിക്കലും തുലാവര്‍ഷത്തിന്റെ തുടക്കമല്ല. അതിന് ഒക്ടോബര്‍ പകുതി വരെ കാത്തിരിക്കണം. 
ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ മേഘസാന്നിധ്യമുണ്ട്. അറബിക്കടലിലും മഴമേഘങ്ങളുടെ വന്‍ നിര കാത്തുകിടക്കുന്നു. രാജ്യമെങ്ങും അടുത്തയാഴ്ചയോടെ മണ്‍സൂണ്‍ ഒരു വട്ടം കൂടി ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. 19നു രാവിലെ വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ കനത്ത മഴയുണ്ടാകും. ഇന്നലെ തളിപ്പറമ്പില്‍ ആറ് സെന്റിമീറ്ററും വൈത്തിരിയില്‍ അഞ്ച് സെന്റിമീറ്ററും വീതം മഴ പെയ്തു. 
ഹോസ്ദുര്‍ഗ്, കുഡ്ലു, തലശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂര്‍, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ മൂന്നു സെന്റിമീറ്റര്‍ വീതം മഴയാണു പെയ്തത്. സംസ്ഥാനത്തെ മറ്റ് 36 കേന്ദ്രങ്ങളില്‍ ഒന്നു മുതല്‍ രണ്ടു വരെ സെന്റിമീറ്റര്‍ മഴ പെയ്തു.



Post a Comment

0 Comments

Top Post Ad

Below Post Ad