Type Here to Get Search Results !

Bottom Ad

വില കുറക്കുവാൻ ഇന്ധന നികുതി ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണം: യൂത്ത് ലീഗ്

ഉപ്പള:(www.evisionnews.co) പെട്രോൽ, ഡീസൽ വിലയുടെ കുതിച്ചു ചാട്ടം പിടിച്ച് നിർത്തുവാൻ കേന്ദ്ര സർക്കാർ ഇന്ധന നികുതി ജി.എസ്.ടി.പരിധിയിൽ കൊണ്ടു വരണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ സംഗമത്തിൽ ആവിശ്യപ്പെട്ടു കേന്ദ്ര, സംസ്ഥാന  നികുതി 48 ശതമാനമാണ് മൊത്തമായി ജനങ്ങളിൽ നിന്നും ഈടാക്കുന്നത്. ജി.എസ്.ടി പരിധിയിലായാൽ നികുതിയിനത്തിൽ ജനങ്ങൾക്ക് ആശ്വാസമുണ്ടാകും. പെട്രോളിയം കമ്പനികൾ ഈടാക്കുന്നത്  കൊള്ള ലാഭമാണ്. മൊത്തത്തിൽ സർക്കാറും കമ്പനികളും ചേർന്ന് പൊതു ജനങ്ങളെ കൊള്ളയടിക്കുകയാണ്. വില വർധനവിനെതിരെ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഉപ്പള ടൗണിൽ പ്രതിഷേധ കടനവും സി.അച്ച്.സൗധത്തിന് സമീപം സംഗമവും സംഘടിപ്പിച്ചു. പ്രകടനത്തിന് യൂത്ത് ലീഗ് പ്രസിഡന്റ് യു.കെ.സൈഫുള്ള തങ്ങൾ, ജ.സെക്രട്ടറി ഗോൽഡൻ റഹ്മാൻ, ഉപാദ്ധ്യക്ഷൻ മഷൂഖ് ഉപ്പള എന്നിവർ നേതൃത്വം നൽകി, പി വൈ  ഹാസിഫ്, മുഹമ്മദ് ഉളവർ, സിറാജ് മാസ്റ്റർ,ബി.എം.മുസ്തഫ, എം.എസ്.എഫ് പ്രസിഡന്റ് സിദ്ധീഖ് മഞ്ചേശ്വരം, ട്രഷറർ റഹീം പള്ളം, റിയാസ് അയ്യൂർ, താഹിർ ഉപ്പള, സമീർ, ഇസ്മായിൽ ഒളായം, ലത്തീഫ് പത്വോടി, ശരീഫ് ടി എ, ഹനീഫ് പി വി, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad