Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് വധം: പിന്നില്‍ സംഘ്പരിവാര്‍ ബന്ധമുള്ള 'പ്രൊഫഷണല്‍ കില്ലറെന്ന്' സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു


ബംഗളൂരു (www.evisionnews.co): മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മൂന്ന് വിഭാഗങ്ങളായി തിരിഞ്ഞാണ് കര്‍ണ്ണാടക പോലീസ് അന്വേഷണം നടത്തുന്നത്. ഇന്നലെ രാത്രി തന്നെ ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇവരുടെ വീടിന് സമീപത്തുളള വീടുകളിലെയും കെട്ടിടങ്ങളിലേയും ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വീഡിയോ പരിശോധിക്കുന്നതിന് പൊലീസ് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. 

കൊലപാതകത്തിന് പിന്നില്‍ രണ്ടിലേറെ ആളുകള്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഘപരിവാറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പരിവാര്‍ ബന്ധമുള്ളസംഘടനകള്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്. കൃത്യം നടത്തിയത് പ്രൊഫഷണല്‍ കില്ലര്‍ ആകാമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഗൗരി ലങ്കേഷിനോട് വ്യക്തിപരമായി ആര്‍ക്കെങ്കിലും വിരോധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നിലപാടിലാണ് ബന്ധുക്കള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad