Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷ് വധം:ഷാർപ്പ് ഷൂട്ടർമാർ നിരീക്ഷണത്തിൽ

ബംഗളൂരു:ഗൗരി ലങ്കേഷ് വധക്കേസുമായി  ബന്ധപ്പെട്ടു ഗുണ്ടാസംഘങ്ങൾ നിരീക്ഷണത്തിൽ. ബെംഗളൂരു സെൻട്രൽ ജയിലിലുള്ള, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കുനിഗൽ ഗിരിയെ ഇതിന്റെ ഭാഗമായി ചോദ്യം ചെയ്തു. ബിഹാറിൽനിന്നു കർണാടകത്തിലേക്കു വലിയതോതിൽ ആയുധങ്ങൾ കടത്തുന്നതിനുപിന്നിൽ കുനിഗൽ ഗിരിയാണ്. ഗൗരിയെ വെടിവച്ചിട്ട പിസ്റ്റൾ ഇവർ കൊണ്ടുവന്നതാണെന്നാണും സംശയമുണ്ട്. വാടക കൊലയാളികളെ ഉപയോഗിച്ചായിരിക്കാം കൊലപാതകം നടത്തിയതെന്ന നിലയ്ക്കും അന്വേഷണം നീങ്ങുന്നുണ്ട്.

കുനിഗൽ ഗിരിയെ ജയിലിൽനിന്നു വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയെ സമീപിക്കും. ബെംഗളൂരു സെൻട്രൽ ജയിലിലെ ഷാർപ്പ് ഷൂട്ടർമാരെയും വാടക കൊലയാളികളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മുൻ നക്സലുകളായ സിരിമാനെ നാഗരാജ്, നൂർ ശ്രീധർ എന്നിവരെയും ചോദ്യം ചെയ്തു. മുൻ നക്സലുകളെ ഗൗരി ലക്ഷ്മി മുൻകയ്യെടുത്താണു മുഖ്യധാരയിലേക്കു കൊണ്ടുവന്നത്. ലൈസൻസില്ലാതെ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ കുപ്രസിദ്ധമായ വിജയപുരയിലും അന്വേഷണ സംഘമെത്തി.  ബൈക്കിലെത്തിയ അക്രമിസംഘം ഗൗരിയെ കൊലപ്പെടുത്തുന്നതിനുമുൻപു വീടിനു പരിസരത്തെത്തി സാഹചര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. 

Post a Comment

0 Comments

Top Post Ad

Below Post Ad