മുംബൈ: രാജ്യത്ത് സ്വര്‍ണവില കുതിക്കുന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കേരളത്തില്‍ സ്വര്‍ണവില പവന് (എട്ട് ഗ്രാം)22,320 രൂപയാണ്. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബര്‍ രണ്ടിനാണ് 22,200 രൂപയില്‍നിന്ന് 120 രൂപകൂടി 22320 രൂപയായത്. ഈ വര്‍ഷം തുടക്കത്തില്‍ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികള്‍ സ്വര്‍ണം കാര്യമായി വാങ്ങിയതാണ് വിലവര്‍ധനയ്ക്കുള്ള ഒരു കാരണം.
വെള്ളിവിലയിലും വര്‍ധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വര്‍ധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിന്‍ നിര്‍മാണത്തിനും ഡിമാന്‍ഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്.
Post a Comment
0 Comments