Type Here to Get Search Results !

Bottom Ad

കൊലയും അഴിഞ്ഞാട്ടവും വേണ്ട: ഗോരക്ഷകരെ തടയണമെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി (www.evisionnews.co): ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി. അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അക്രമം അഴിച്ചുവിടുന്ന ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതിനായി പ്രത്യേക ദൗത്യസേന രൂപീകരിക്കാനാണ് നിര്‍ദേശം.

അതിക്രമം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ പോലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണമെന്നും പരമോന്നത നീതിപീഠം നിഷ്‌കര്‍ഷിച്ചു. എടുത്ത നടപടികള്‍ ചീഫ് സെക്രട്ടറിമാര്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കകം പ്രത്യേക ദൗത്യസേനയെ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കര്‍ശനമായ നടപടികളിലൂടെ ഗോരക്ഷകരുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അതിക്രമങ്ങള്‍ തടയണമെന്നും സുപ്രീം കോടതി പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad