Type Here to Get Search Results !

Bottom Ad

കളിത്തോക്കു ചൂണ്ടി തട്ടിപ്പറി; മുഖ്യപ്രതിയും അറസ്റ്റില്‍


ഉപ്പള: മഹാരാഷ്ട്രയില്‍ നിന്നും ചരക്കുമായി കൊച്ചിയിലേയ്ക്കു പോവുകയായിരുന്ന ലോറി ഡ്രൈവറെ കളിത്തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 1000 രൂപയും രണ്ടു മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത കേസില്‍ സൂത്രധാരനും അറസ്റ്റില്‍. ബന്തിയോട്, അടുക്ക ജുമാമസ്ജിദിനു സമീപത്തെ അബ്ദുള്‍ ലത്തീഫി(20)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഈ മാസം എട്ടിനു പുലര്‍ച്ചെ ഉപ്പളയിലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ നീര്‍ച്ചാല്‍ ബിര്‍മ്മിനടുക്കയിലെ ബദറുദ്ദീനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുള്‍ ലത്തീഫിനെ പിടികൂടിയത്. പ്രതിയുടെ വീട്ടില്‍ നിന്നും അക്രമത്തിനു ഉപയോഗിച്ച ബൈക്കും ലോറി ഡ്രൈവറില്‍ നിന്നു തട്ടിപ്പറിച്ച രണ്ടു ഫോണുകളും കണ്ടെടുത്തു





Post a Comment

0 Comments

Top Post Ad

Below Post Ad