Type Here to Get Search Results !

Bottom Ad

കാസർകോട് ഗവ. കോേളജില്‍ വിദ്യാർത്ഥികളെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചു

കാസര്‍കോട്: (www.evisionnews.co)കോളേജ് ക്യാമ്പസില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചു.
കാസര്‍കോട് ഗവ. കോേളജില്‍ വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയും കോളിയടുക്കത്തെ അബ്ദുല്ലയുടെ മകനുമായ അഷ്ഫാഖ് (21), ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ബന്തിയോട്ടെ മുഹമ്മദിന്റെ മകനുമായ സഫാഫ് (19) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.
ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫാഫും അഷ്ഫാഖും ക്യാമ്പസില്‍ സഹപാഠികളോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പുറത്തു നിന്നുമെത്തിയ സംഘം ഇരുവരെയും പിടികൂടി മര്‍ദ്ദിച്ചുവെന്നാണ് പരാതി. അഷ്ഫാഖും സഫാഫും എം എസ് എഫ് പ്രവര്‍ത്തകരാണ്. സിപിഎം പ്രവര്‍ത്തകരാണ് കോളേജിനകത്തു കയറി അക്രമം നടത്തിയതെന്ന് എം എസ് എഫ് ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad