Type Here to Get Search Results !

Bottom Ad

ഗസ്സാം സ്പോർടിംഗ് ചൗക്കി എൻജിനീയേഴ്‌സ് ഡേ ആഘോഷിച്ചു

ചൗക്കി: (www.evisionnews)സെപ്തംബർ 15 എൻജിനീയേഴ്‌സ് ദിനത്തിൽ  ചൗക്കി ഗസ്സാം സ്പോർട്ടിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടെക്‌നോവാ -2 കെ 17 എക്സിബിഷൻ സംഘടിപ്പിച്ചു.വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ പ്രൊജക്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണി മുതൽ ചൗക്കി സി പി സി ആർ ഐ സെമിനാർ ഹാളിൽ വെച്ച് നടന്ന പ്രദർശനത്തിന് യുവ എഞ്ചിനിയർമാർ നേതൃത്വം നൽകി.മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ എ ജലീൽ ഉദ്ഘാടനം ചെയ്തു. ക്ലബ്‌ മെമ്പറും അസിസ്റ്റന്റ് ഇലെക്ട്രിക്കൽ ഇൻസ്പെക്ടറുമായ ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.ഇലെക്ട്രിക്കൽ ഇൻസ്‌പെക്ടർ ജോസഫ് കെ. എസ് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്‌ളാസെടുത്തു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ അഷ്‌റഫ്‌, നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർ ശ്രീ മിഷാൽ റഹ്മാൻ, ശ്രീ എസ് എച് ഹമീദ്, ശ്രീ അബ്ദുല്ല പടിഞ്ഞാറ്,സി പി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഹെഡ് മനോജ്‌, ഷാഫി, യുവ എഞ്ചിനീയർ ശ്രീ ശഹീദ് ചൗക്കി എന്നിവർ സംസാരിച്ചു.ക്ലബ്‌ മെമ്പർമാരായ അനീസ്, സത്താർ, ഷുഹൈബ്, ഫർഹാൻ, സാദിഖ്, ഷാനിദ്, ഫഹദ്, നിയാസ്, സഹൽ, ഇർഫാൻ, ഷമീൽ, തൻഷീർ, അനസ് എന്നിവർ സംബന്ധിച്ചു.ഫലാഹ് സ്വാഗതവും ശരീഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad