Type Here to Get Search Results !

Bottom Ad

അണ്ടര്‍ 17 ഫിഫ ലോകകപ്പ്: വമില്ല്യന്‍ ഗോള്‍ പ്രോഗ്രാം 27 ന്

Image result for അണ്ടര്‍ 17 ഫിഫ ലോകകപ്പ്കാസർകോട്:കൊച്ചി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ നടക്കു അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്‍െ്‌റ പ്രചാരണാര്‍ഥം ഈ മാസം 27ന് നടത്തുന്ന വമില്ല്യന്‍ ഗോള്‍ പരിപാടി വന്‍വിജയമാക്കുവാന്‍ കളക്ടറേറ്റില്‍ കളക്ടര്‍ ജീവന്‍ബാബു കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഗോളിയില്ലാത്ത ഗോള്‍ പോസ്റ്റിലേക്ക് ഒരാള്‍ വീതം എ നിലയില്‍ പരമാവധിപേരെ പങ്കെടുപ്പിച്ച് ഗോളടിച്ച് ലോകകപ്പിന്‍െ്‌റ പ്രചാരകരാവുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 27ന് വൈകുേരം മൂന്ന്
മണി മുതല്‍ ഏഴുവരെ നാലു മണിക്കൂറാണ് ഇതിനായി അനുവദിച്ചിരിക്കുന്ന ത്.ജില്ലയിലെ വിദ്യാലയങ്ങള്‍, പൊതുകേന്ദ്രങ്ങള്‍ എിന്നി വ പ്രധാനമായും കേന്ദ്രീകരിച്ച് പരിപാടി ലക്ഷ്യത്തിലെത്തിക്കും. ഇതുകൂടാതെ അന്ന് രാവിലെ ജില്ലാകളക്ടറുടെ ടീം, ജനപ്രതിനിധികളുടെ ടീം, മാധ്യമപ്രവര്‍ത്തകരുടെ ടീം എിവരുടെ പ്രദര്‍ശന ഫുട്‌ബോള്‍ മത്സരവും നടത്തും. കുടുംബശ്രീ, വനിതാ ജനപ്രതിനിധികള്‍ എിവര്‍ ചേര്‍ന്ന് വനിതാ ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും നടത്തും. ഒക്‌ടോബര്‍ മൂിന് കാസര്‍കോട് നിന്നാണ് ലോകകപ്പിന്‍െ്‌റ ദീപശിഖാ പ്രയാണം ആരംഭിക്കുന്നത്. ഇതിന് വിപുലമായ പ്രചാരണം നല്‍കുവാനും യോഗം തീരുമാനിച്ചു. വമില്ല്യന്‍ ഗോള്‍ പ്രോഗ്രാമില്‍ പങ്കെടുക്കുവാനും സംഘടിപ്പിക്കുവാനും താല്‍പര്യമുള്ളവര്‍ 8589947626 എ നമ്പറില്‍ ബന്ധപ്പെടുക. യോഗത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗസില്‍ പ്രസിഡന്റ് എന്‍ ഐ സുലൈമാന്‍, സെക്രട്ടറി എം.എസ് സുദീപ് ബോസ്, വിവിധ തദ്ദേശഭരണ സ്ഥാപന പ്രസിഡന്റുമാർ സെക്രട്ട'റിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad