Type Here to Get Search Results !

Bottom Ad

കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം അൽ-കോബാർ കമ്മിറ്റി ഫാമിലി മീറ്റ് - 2017 സെപ്തംബര്‍ 22 ന്

ദമ്മാം:(www.evisionnews.co) കിഴക്കന്‍പ്രവിശ്യയിലെ കാസര്‍കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം (കെ .ഡി.എസ്.എഫ്) അൽ-കോബാർ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് - 2017 സെപ്തംബര്‍ 22 ന് വിപുലമായ പരിപാടികളോടെ അല്‍ കോബാര്‍ അസീസിയ ഹാഫ്മൂണ്‍ ബീച്ചിലെ “തായിഫ്” ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.



ഫാമിലി മീറ്റ് ആഘോഷത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികൾക്കായി കൃത്യം മൂന്ന് മണിമുതല്‍ ഖുർആൻ പാരായണം, ഇംഗ്ലീഷ്, അറബി പ്രസംഗം, ഹിന്ദിപദ്യം ചെല്ലൽ തുടങ്ങിയ വിവിധയിനം മത്സരങ്ങളും കലാസ്വാദകര്‍ക്കായി മാപ്പിള കലാ സാംസ്കാരിക പരിപാടികളായ ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ടുകള്‍ എന്നിവ കൂടാതെ കമ്പവലി, ഷോട്ട്പുട്ട്, മ്യൂസിക്ക് ചെയര്‍, ക്വിസ് മത്സരം തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമും ഒരുക്കിയതായും വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് അസീസ്‌ ടി.വി. യുടെ അദ്ധ്യക്ഷതയില്‍ ജനറല്‍സെക്രട്ടറി എന്‍ജി. ശസുദ്ദീന്‍, പ്രോഗ്രാം ഭാരവാഹികളായ അന്‍വര്‍ ഖാന്‍, ബഷീർ പട്ള , ഹബീബ് മൊഗ്രാൽ, ഷഫീഖ് പട്ള എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad