Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക ഒക്‌ടോബര്‍ 31 നകം പ്രസിദ്ധീകരിക്കും

കാസർകോട്:(www.evisionnews.co)ഏപ്രില്‍ ആദ്യവാരത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ 41 തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കണ്ണൂര്‍ ജില്ലയിലെ ഏഴു പഞ്ചായത്തുകളിലെയും ദുരിതബാധിതരുള്‍പ്പെട്ട അന്തിമ പട്ടിക ഒക്‌ടോബര്‍ 31 നകം പ്രസിദ്ധീകരിക്കാന്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ ചേര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല സെല്‍ യോഗം തീരുമാനിച്ചു. സെല്‍ ചെയര്‍മാന്‍ കൂടിയായ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ യോഗത്തിലാണ് തീരുമാനം. മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം രോഗികളെ പരിശോധിച്ച് തയ്യാറാക്കിയ പട്ടികയും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ ഫീല്‍ഡ് തല പരിശോധന പൂര്‍ത്തിയാക്കി ഡോക്ടര്‍മാരുടെ പാനല്‍ വീണ്ടും പരിശോധിച്ചതിനു ശേഷമായിരിക്കും അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത്. 1905 പേരാണ് കരട് പട്ടികയിലുളളത്. ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോ റിയത്തിന്റെ കാലാവധി ഒക്‌ടോബറില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും കടബാധ്യതകളില്‍ അന്തിമ നടപടി സ്വീകരിക്കുതിനും സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആദ്യപട്ടികയില്‍ അനര്‍ഹര്‍ കടുകൂടിയിട്ടുണ്ടോയെ ന്ന് കണ്ടെത്തുന്നതിന് ജില്ലാകളക്ടറെ ചുമതലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തി നബാര്‍ഡ് ആര്‍ ഐ ഡി എഫ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുതിന് 2018 മാര്‍ച്ച് 31 വരെ കാലാവധി നീട്ടിക്കിട്ടിയിട്ടുണ്ടെന്നു ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ അറിയിച്ചു. പദ്ധതികള്‍ നിശ്ചിത സമയപരിധിക്കകം പൂര്‍ത്തീകരിക്കുന്നതിനും യോഗം നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങള്‍ക്കും മുന്‍ഗണനാപട്ടി കയിലുള്‍പ്പെടുത്തി റേഷന്‍ ലഭ്യമാക്കുന്നതിന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നു യോഗത്തില്‍ അറിയിച്ചു. 

എംഎല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന് , കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്‍ അംഗങ്ങള്‍, കെ എസ് എസ് എം റീജിയണല്‍ ഡയറക്ടര്‍ ഡോ. സി ഭാമിനി, എന്‍ എച്ച് എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ സി ബിജു റിപ്പോര്‍ ട്ട് അവതരിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad