Type Here to Get Search Results !

Bottom Ad

രാജ്യത്ത് ഇലക്ട്രിക് വാഹനനയം പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി കര്‍ണാടകം


ബംഗളൂരു : (www.evisionnews.co) കര്‍ണാടകയില്‍ വൈദ്യുതി വാഹന വ്യവസായനയം പ്രഖ്യാപിച്ചു. വൈദ്യുതി ഇന്ധനമായ വാഹനങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും അടുത്ത അഞ്ചുവര്‍ഷംകൊണ്ട് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വ്യവസായ, അടിസ്ഥാനസൗകര്യ വികസനവകുപ്പു മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ പറഞ്ഞു. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷംകൊണ്ട് 31,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനും 55,000 തൊഴിലവസരങ്ങളും പദ്ധതി ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനനയം പ്രഖ്യാപിക്കുന്ന ആദ്യസംസ്ഥാനമാണ് കര്‍ണാടകം. 2030-ഓടെ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad