Type Here to Get Search Results !

Bottom Ad

ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു: കുമ്മനം


തിരുവനന്തപുരം : (www.evisionnews.co) സംസ്ഥാനത്ത് പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ തടസ്സപ്പെടുത്താന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് കോടിക്കണക്കിന് വരുന്ന വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 40 വര്‍ഷമായി കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആചരിച്ച് ശോഭായാത്രകള്‍ നടക്കുന്നുണ്ട്. യാതൊരു ക്രമസമാധാന പ്രശ്‌നമോ തടസ്സങ്ങളോ കൂടാതെ സമാധാനപരമായാണ് കക്ഷിരാഷ്ട്രീയ-ജാതിമത പരിഗണനകളില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം ഇതിന് തടസ്സം സൃഷ്ടിക്കുകയാണ്. ഇത് സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് മാത്രമുള്ള അസഹിഷ്ണുത എന്തിനാണെന്ന് സിപിഎം ചിന്തിക്കണം. പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെ സിപിഎം പ്രവര്‍ത്തകരുടെ അസഹിഷ്ണുത അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാന്‍ സിപിഎം ശ്രമങ്ങള്‍ നടത്തുകയാണെന്നും കുമ്മനം പറഞ്ഞു. ബിജെപി തലശ്ശേരി മണ്ഡലം ഉപാധ്യക്ഷന്‍ കെ.കെ. പ്രേമന് നേരയുള്ള വധഭീഷണിയും അദ്ദേഹത്തിന്റെ വീടിനു നേരെയുള്ള അക്രമവും ഇതിന്റെ തുടക്കമാണ്. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രഞ്ജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ആയുധം താഴെവയ്ക്കാന്‍ സിപിഎം തയാറല്ലെന്ന പ്രഖ്യാപനമാണ്. കഴിഞ്ഞ ദിവസമാണ് പ്രേമന്റെ വീടിന് മുന്നില്‍ ഭീഷണിയോടു കൂടിയ റീത്ത് പ്രത്യക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന വാഹനം തകര്‍ക്കുകയും വീടിന്റെ മുന്‍വശം കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായതെന്നും കുമ്മനം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad