മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): ന്യുമോണിയ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുസ്‌ലിം യൂത്ത് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈയുടെ ഭാര്യ നിസ്മത്ത് ജീലാനി (25) യാണ് മരിച്ചത്.
എട്ടുമാസം ഗര്‍ഭിണിയായിരുന്ന യുവതി ഒരാഴ്ചയായി മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയില്‍ ഓപ്പറേഷനിലൂടെ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന നിസ്മത്ത് ഇന്നലെ പുലര്‍ച്ചയാണ് മരിച്ചത്. മയ്യത്ത് മംഗലാപുരം ബോളാര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
മംഗലാപുരം ബോളാര്‍ ബി.എം മുഹമ്മദ്- ബദ്‌റുന്നിസ കുദ്‌റോളിയുടെ മകളാണ്. മൂന്നു വയസ് പ്രായമുള്ള അയാന്‍ മകനാണ്. സഹോദരങ്ങള്‍: നിഷാല്‍ കനറാ സീ ഫുഡ്, നിതാഷ്. മതരാഷ്ട്രിയ സാമൂഹിക പ്രമുഖര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
Post a Comment
0 Comments