ന്യൂഡല്‍ഹി: (www.evisionnews.co) യാത്രയ്ക്ക് മുമ്പ് കാറിനുള്ളിലെ ചൈല്‍ഡ് ലോക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന സ്റ്റിക്കര്‍ പതിക്കണമെന്ന് ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഡല്‍ഹി ഗതാഗത വകുപ്പിന്റെ(എസ്ടിഎ) നിര്‍ദേശം. ചൈല്‍ഡ്ലോക്ക് മുന്നറിയിപ്പ് നല്‍കുന്ന നാല് സ്റ്റിക്കറെങ്കിലും പതിച്ചാല്‍ മാത്രമേ ടാക്സി പെര്‍മിറ്റ് അനുവദിക്കൂവെന്നും ഗതാഗത വകുപ്പ് അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് ഗതാഗത വകുപ്പ് ചൈല്‍ഡ് ലോക്ക് നിര്‍ദേശം നല്‍കിയതെന്ന് കസ്തൂര്‍ബ നഗര്‍ എംഎല്‍എയും എസ്ടിഎ അംഗവുമായ മഥന്‍ ലാല്‍ പറഞ്ഞു.
വാഹനത്തിനുള്ളിലെ നാല് ലോക്കുകളുടെയും സമീപമാണ് മുന്നറിയിപ്പ് സ്റ്റിക്കര്‍ പതിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കൂടാതെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിലും സ്റ്റിക്കര്‍ പതിക്കാം. ഇത് സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് അടുത്ത ദിവസം തന്നെ പുറത്തിറക്കും. ഇതിനുശേഷം ഡല്‍ഹിയിലെ രണ്ട് ലക്ഷം വരുന്ന ടാക്സികളില്‍ സ്റ്റിക്കര്‍ പതിച്ചെന്ന് ഉറപ്പ് വരുത്താനും നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കും. ടാക്സികളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം പതിവാകുന്നതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് ഗതാഗത വകുപ്പിന്റെ നിയമനിര്‍മാണം.
Post a Comment
0 Comments