ജോധ്പൂര്‍ : (www.evisionnews.co) കൊലയാളി ഗെയിമായ ബ്ലൂവെയ്ലിന് അടിമപ്പെട്ട് പതിനേഴുകാരി തടാകത്തിലേക്ക് എടുത്തുചാടി. രാജസ്ഥാനിലെ ജോധ്പൂരിലാണു സംഭവം. കയ്യില്‍ തിമിംഗലത്തിന്റെ ചിത്രം കോറിയതിനുശേഷമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. മുന്നറിയിപ്പും നിരോധനവുമെല്ലാം കൊണ്ടുവന്നിട്ടും ബ്ലൂവെയ്ലിന്റെ പിടിയില്‍നിന്ന് കൗമാരക്കാരെ രക്ഷിക്കാനാകുന്നില്ലെന്നു തെളിയിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍.
വീട്ടില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്കെന്നു പറഞ്ഞുപോയ പെണ്‍കുട്ടിയാണ് തടാകത്തില്‍ ചാടിയത്. തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പൊലീസുകാരുടെ ശ്രദ്ധയിലാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമം പെടുന്നത്. താടകക്കരയില്‍ സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ട പൊലീസും നാട്ടുകാരും ചെന്നു നോക്കുമ്പോള്‍ പെണ്‍കുട്ടി കുന്നിന്റെ മുകളില്‍നിന്ന് താഴേക്കു ചാടാന്‍ തുടങ്ങുകയായിരുന്നു. അവര്‍ തിരികെ വിളിച്ചെങ്കിലും പെണ്‍കുട്ടി ഉടനെ താഴേക്കു ചാടി. പിന്നാലെ ചാടി പൊലീസും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്നാണ് അവളെ രക്ഷിച്ചത്.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ടാസ്‌ക് പൂര്‍ത്തീകരിക്കാനാണ് താഴേക്കു ചാടിയതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയത്. താന്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ അമ്മ മരിക്കുമെന്നും അവള്‍ പൊലീസിനോടു പറഞ്ഞു. തിമിംഗലത്തിന്റെ ചിത്രവും പെണ്‍കുട്ടിയുടെ കയ്യില്‍ കണ്ടെത്തി. വൈദ്യപരിശോധന നടത്തിയശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
ബ്ലൂവെയ്ലിന്റെ പിടിയില്‍പ്പെട്ട് 100 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. കുട്ടികളും കൗമാരക്കാരും വിദ്യാര്‍ഥികളുമാണ് കളിക്ക് അടിമപ്പെട്ടവരില്‍ അധികവും.
Post a Comment
0 Comments