കാസര്‍കോട്: (www.evisionnews.co) ശനിയാഴ്ച വൈകുന്നേരം മൊഗ്രാല്‍ കൊപ്പളം കടപ്പുറത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊപ്പളത്തെ മൊയ്തീന്‍ മകന്‍ ഖലീല്‍ (20) ന്റെ മൃതദേഹമാണ് കീഴൂര്‍ കടപ്പുറത്ത് നിന്നും കണ്ടെത്തിയത്. കടപ്പുറത്ത് കളിക്കിടെ കടലില്‍ പോയ പന്തെടുക്കാന്‍ ചെന്നതായിരുന്നു ഖലീല്‍. തിരയില്‍ പെട്ട ഖലീലിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. നാലുദിവസമായി ഫയര്‍ഫോഴ്‌സിന്റെയും,പൊലീസിന്റെയും നേതൃത്വത്തില്‍ ഖലീലിന് വേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു.
Post a Comment
0 Comments