Type Here to Get Search Results !

Bottom Ad

കീഴൂരില്‍ വിദ്യാര്‍ത്ഥിയടക്കം ഏഴു പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു


കീഴൂര്‍: (www.evisionnews.co) കീഴൂരിലും പരിസരങ്ങളിലും നായ്ക്കൂട്ടം ഭീതി പരത്തുന്നു. വിദ്യാര്‍ത്ഥികളടക്കം ഏഴുപേരെ നായ കടിച്ചുകീറി. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴൂര്‍ ഫിഷറീസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി സഫറുദ്ദീന്‍(8), കീഴൂരിലെ പരേതനായ അബ്ദുള്ളയുടെ ഭാര്യ ഖദീജ(50), മൊയ്തുവിന്റെ ഭാര്യ സൈനബ്(43), മത്സ്യത്തൊഴിലാളിയായ കെ നാരായണന്‍(61),കര്‍ണ്ണാടക സ്വദേശി ഗംഗാധരന്‍(70) മത്സ്യതൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ കൊനന്താസ് (34) കളനാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ അപ്പുക്കുട്ടന്‍ (70) എന്നിവര്‍ക്കാണ് കടിയേറ്റത്. അപ്പുക്കുട്ടനെ ഇന്നു രാവിലെയും മറ്റുള്ളവരെ ഇന്നലെ വൈകിട്ടുമാണ് നായ ആക്രമിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് പേ ലക്ഷണമുള്ള നായ ഭീതി വിതച്ച് കൊണ്ട് കീഴൂരിലെത്തിയത്. കണ്ണില്‍ കണ്ടവരെയൊക്കെ കടിച്ചു പരിക്കേല്‍പ്പിച്ച നായയെ പിന്നീട് കാണാതായി. ഇന്നു രാവിലെയോടെ നായ വീണ്ടുമെത്തിയാണ് അപ്പുക്കുട്ടനെ അക്രമിച്ചത്. കീഴൂരിലും പരിസരങ്ങളിലും തെരുവുനായ ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad