Type Here to Get Search Results !

Bottom Ad

എത്ര കാർട്ടൂൺ വേണമെങ്കിലും ഉണ്ടാക്കൂ;സന്തോഷമേയുള്ളൂ: അൽഫോൻസ് കണ്ണന്താനം

കൊച്ചി:(www.evisionnews.co) ബീഫിനെക്കുറിച്ചുള്ള തന്റെ പരാമർശം വാർത്തയ്ക്കു വേണ്ടി പറഞ്ഞതല്ലെന്നും കേരളത്തിൽ തമാശ ആസ്വദിക്കാന്‍ ആളില്ലാതെ വരികയാണെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. ബീഫിനെക്കുറിച്ച് ഒറീസയില്‍ പറഞ്ഞതു തമാശയായി എടുക്കാതിരുന്നതാണ് വിവാദമാകാന്‍ കാരണം. വിദേശത്തു നല്ല ബീഫ് കിട്ടും, അവിടെനിന്ന് ഇവിടെ വന്ന് മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണു ചോദിച്ചതെന്നും കണ്ണന്താനം വിശദീകരിച്ചു.

എന്റെ ഭാര്യയുടെ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. അതൊക്കെ കണ്ട് ഞങ്ങള്‍ ചിരിക്കുകയാണ്. കേരളത്തിലെ ആളുകള്‍ക്ക് കാര്യമായിട്ട് പണിയൊന്നുമില്ലല്ലോ. രാവിലെ മുതല്‍ വൈകുന്നേരം വരെ മൊബൈലില്‍ കയറിയിരുന്ന് കുറേ കാര്‍ട്ടൂണുകളും ട്രോളുകളും ഉണ്ടാക്കുകയാണ്. എന്റെ പേരും പറഞ്ഞ് എന്റെ മുഖവും കാണിച്ച് ട്രോളുകൾ ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടാവുകയാണെങ്കില്‍ അതാകട്ടെ. ഇനിയും ഇത്തരം കാര്‍ട്ടൂണുകള്‍ ഉണ്ടാക്കിക്കോളൂ. അതിലും സന്തോഷമേയുള്ളൂ.താനൊരു 'ഫണ്‍ പേഴ്‌സണ്‍' ആണ്. ജീവിതം സന്തോഷിക്കാനുള്ളതാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ളതാണ്. ജീവിതത്തിലെ ലക്ഷ്യമായി കാണുന്നത് ഇതാണ്’–കണ്ണന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞുഅടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണു കേരളത്തിലെ ടൂറിസം മേഖല നേരിടുന്ന പ്രതിസന്ധിയെന്നും കണ്ണന്താനം വ്യക്തമാക്കി. ശുചിമുറികൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ആദ്യമൊരുക്കേണ്ടത്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേണ്ടത്ര സൗകര്യമുണ്ടാക്കാന്‍ ഇനിയുമായിട്ടില്ല. ശരിയായ പദ്ധതികളുണ്ടാക്കി നടത്തിപ്പു ചുമതല സ്വകാര്യ മേഖലയെ ഏല്‍പ്പിക്കണമെന്നും എറണാകുളം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad