Type Here to Get Search Results !

Bottom Ad

എലിവിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Related imageചെറുവത്തൂര്‍: (www.evisionnews.co)എലിവിഷം അകത്തുചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.ചെറുവത്തൂര്‍ കൈതക്കാട്ടെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് ഷാഫി (33) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് മുഹമ്മദ് ഷാഫി വീട്ടിനകത്തു വെച്ച് എലിവിഷം കഴിച്ചത്. ഉടന്‍ തന്നെ ഷാഫിയെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad