കൊളംബോ (www.evisionnews.co): ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലും ജയം നേടി പരമ്പര തൂത്തുവാരി ടീം ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47-ാം ഓവറില്‍ 239 എന്ന വിജയ ലക്ഷ്യം ഇന്ത്യ മറികടന്നു. വിരാട് കോഹ്ലി സെഞ്ചുറിയും കേദാര്‍ യാദവ് അര്‍ധസെഞ്ചുറിയും നേടി. ഇന്ത്യന്‍ നായകന്റെ 30-ാമത്തെ ഏകദിന സെഞ്ചുറിയാണിത്. 116 ബോളില്‍ നിന്ന് 110 റണ്‍സെടുത്ത് കോഹ്ലി പുറത്താകാതെ നിന്നു.
കേദാര്‍ യാദവ് 73 പന്തില്‍ നിന്ന് 63 റണ്‍സെടുത്തു. മനീഷ് പാണ്ഡെ 36 (56) റണ്‍സ് സ്‌കോര്‍ ചെയ്ത് പുറത്തായി. ശിഖര്‍ ധവാന് പകരം ഓപ്പണറായി ഇറങ്ങിയ രഹാനെയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 17 ബോളില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത് നിന്ന രഹാനയെ ലസിത് മലിംഗയാണ് പുറത്താക്കിയത്. 20 പന്തില്‍ നിന്ന് 16 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മയെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കി.
ടോസ് നേടിയ ലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങള്‍ തോല്‍വിയേറ്റുവാങ്ങി ആശ്വാസ ജയത്തിനിറങ്ങിയ ലങ്ക രണ്ട് പന്ത് മാത്രം ശേഷിക്കേ ഓള്‍ ഔട്ടായി. തുടക്കമിട്ട ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ് മലിംഗയെ വീഴ്ത്തി വിക്കറ്റ് വേട്ടയ്ക്ക് അവസാനം കുറിച്ചതും. ഭുവനേശ്വര്‍ കുമാറിന്റെ ഉജ്ജ്വല പ്രകടനമാണ് ലങ്കന്‍ സ്‌കോര്‍ 250 കടക്കാതെ പിടിച്ചുനിര്‍ത്തിയത്. 42 റണ്‍സ് മാത്രം വഴങ്ങി 'ഭുവി' അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.
Post a Comment
0 Comments