Type Here to Get Search Results !

Bottom Ad

സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ല: പേരുള്‍പ്പെടുത്തിയത് ഞാന്‍ പോലുമറിയാതെ: കമല്‍ ഹാസന്‍


കോഴിക്കോട് (www.evisionnews.co): ശനിയാഴ്ച സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ നടന്‍ കമല്‍ഹാസന്‍ പങ്കെടുക്കില്ല. പരിപാടി തന്റെ പേരുള്‍പ്പെടുത്തിയത് ഞാന്‍ പോലും അറിയാതെയാണെന്നും തന്നോടാരും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് കമല്‍ഹാസന്റെ പ്രതികരണം.

പരിപാടിയില്‍ പേര് വെച്ചത് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍. എന്നാല്‍ സെമിനാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. നടനോട് ചോദിക്കാതെ എ.കെ.ജി സെന്ററില്‍ നിന്നുള്ളവരാണ് സംഘാടകരോട് പേരുള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത്. തമിഴ് ഉന്നത നേതാവിന്റെ ഉറപ്പും കേരള നേതൃത്വത്തിന് ലഭിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad