Type Here to Get Search Results !

Bottom Ad

ബദിയടുക്കയിൽ സിപിഎം വിഭാഗീയതയ്ക്ക് ആക്കം കൂട്ടുന്നു:മുസ്ലിം യൂത്ത് ലീഗ്

ബദിയടുക്ക:(www.evisionnews.co)  ബദിയടുക്കയിൽ ആരാധനാലയത്തെ പശ്ചാത്തലമാക്കി ഫോട്ടോ എടുത്തു  സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിലൂടെ   ബദിയഡുക്കയിൽ സിപിഎം  വർഗീയതയ്ക്ക് ആക്കം കൂട്ടുകയാണെന്നു മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക  ടൗൺ കമ്മിറ്റി അഭിപ്രായപ്പെട്ടു.ഫോട്ടോഗ്രാഫി  ആന്റ്  വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി ഐ ടി യു) കമ്മിറ്റി അംഗവും  സിപിഎം പ്രവർത്തകനായ അഖിലേഷ് യാദവ് ആണ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിപ്പിച്ചത്. ഇത്  പാർട്ടിയെ വെട്ടിലാക്കി. ബദിയഡുക്കയിൽ  കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന തരത്തിൽ ആണ് സിപിഎം ഇപ്പോൾ .ഇത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി സിപിഎം ശ്രമിക്കുന്നത്.ബദിയടുക്ക ടൗൺ ജുമാ മസ്ജിദിന് ഒരു വർഷം മുമ്പ് മദ്യ കുപ്പി എറിഞ്ഞു ജനൽ ഗ്ലാസുകൾ  തകർത്ത സമയത്ത് മൗനം പാലിച്ച സിപിഎം നേതൃത്വവും ഇപ്പോൾ എന്തിനാണ്  താൽപര്യം കാണിക്കുന്നതെന്ന് ജനങ്ങൾ മനസിലാക്കുമെന്ന്  യോഗം  അഭിപ്രായപ്പെട്ടു .മുസ്ലീം യുവാക്കളെ പാർട്ടിലേക്ക് ആകർഷിക്കുന്നതിനുവേണ്ടി  സിപിഎം ആണ് ഭരണത്തിന്റെ മറവിൽ വർഗീയ പ്രശ്നങ്ങൾ ആസൂത്രണം ചെയ്യുന്നത്.ഫോട്ടോ പ്രചരിപ്പിച്ചതിന്റെ പിന്നിൽ ദത്ത സ്റ്റുഡിയോ ഫോട്ടോഗ്രാഫറും ഉൾപ്പെട്ടതായി ആരോപണമുണ്ട് .ബദിയടുക്കയുടെ മണ്ണിൽ വർഗീയ വിഷം  ഏശുകയില്ലെന്നും  അതിനെ എന്തുവിലകൊടുത്തും   അകറ്റുമെന്നും വളരെ ഐക്യത്തോടെ കൂടി നിലനിൽക്കുന്ന ഈ പ്രദേശത്തെ സംരക്ഷിക്കുന്നതിനുവേണ്ടി മുസ്ലിം യൂത്ത് ലീഗ് രംഗത്തിറങ്ങുമെന്നും വർഗീയതയ്ക്ക് ആക്കം കൂട്ടുന്നവരെ നിയമത്തിന്റെ മുമ്പിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ്  ജനറൽ സെക്രട്ടറി അൻവർ ഓസോൺ    ഉദ്ഘാടനം ചെയ്തു. ഇക്ബാൽ  അധ്യക്ഷത വഹിച്ചു. റിയാസ് വിഎസ് ഉമ്മർ ,ഫിറോസ്,അലി പേരടല,സാനവസ്, മുസ്തക്ക്, മൂസാ സാജിദ്,ഇബാറഹീം ബദിയഡുക്ക തുടങ്ങിയവർ പ്രസംഗിച്ചു. ഷഫീഖ്  കാർവാർ സ്വാഗതവും സക്കീർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad