Type Here to Get Search Results !

Bottom Ad

ഇന്ധന വില വർദ്ധനവ്:സി.പി.എം പ്രകടനവും പൊതുയോഗവും 20 ന്

Image result for സി.പി.എം
കാസർകോട്  : (www.evisionnews.co)കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സി.പി.ഐ(എം) സെപ്റ്റംബര്‍ 20 ന് ഏരിയ കേന്ദ്രങ്ങളില്‍ വൈകുന്നേരം പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.ഒരു ലിറ്റര്‍ പെട്രോളിന് 55 ദിവസത്തിനിടെ വര്‍ദ്ധിച്ചത്  7.34 രൂപയാണ്. ഡീസലിന് 5.23 രൂപയും. ജൂണ്‍ 16 മുതലാണ് പ്രതിദിനം വില നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്ക് അനുവാദം നല്‍കിയത്. ഇതു മുതലാക്കി ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ് എണ്ണകമ്പനികള്‍ ചെയ്യുന്നത്. ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണകമ്പനികള്‍ക്ക് സഹായം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്‍ വിജയിപ്പിക്കുവാന്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയില്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad