Type Here to Get Search Results !

Bottom Ad

സ്വകാര്യ സ്‌കൂളുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി


ന്യൂഡല്‍ഹി : (www.evisionnews.co) ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സ്വകാര്യ സ്‌കൂളില്‍ രണ്ടാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ രാജ്യമെങ്ങുമുള്ള സ്വകാര്യ സ്‌കൂളുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി ഒരുങ്ങുന്നു. റയന്‍ സ്‌കൂള്‍ വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിന്റെ കൊലപാതകത്തിനു പിന്നാലെ ഒരു കൂട്ടം അഭിഭാഷകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ പാലിക്കുന്നില്ലെന്നാണു ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. റയന്‍ സ്‌കൂള്‍ വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര, ഹരിയാന സര്‍ക്കാരുകള്‍ക്കു നോട്ടിസ് അയച്ചു. അതോടൊപ്പം, രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലെ സുരക്ഷാ നടപടിക്രമങ്ങളെക്കുറിച്ചു സ്വമേധയാ പരിശോധിക്കാനും കോടതി തീരുമാനിച്ചു. മകന്റെ മരണം സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് വരുണ്‍ ഠാക്കൂര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടതി നോട്ടിസ് അയച്ചത്.

ഗുരുഗ്രാം റയന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഏഴുവയസുകാരന്‍ പ്രദ്യുമന്‍ ഠാക്കൂര്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമൊട്ടുക്ക് പ്രതിഷേധം ശക്തമാകുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസിന്റെ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണു കൊല നടത്തിയതെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad