കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ടരവയസ് പ്രായമുള്ള കുട്ടിയെ കാണാതായി. ചേരൂരിലെ കബീര്‍- റുക്‌സാന ദമ്പതികളുടെ മകന്‍ ഷൈബാനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചക്ക് 2.30 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Post a Comment
0 Comments