Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം ഓണം ആഘോഷിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട് :(www.evisionnews.co) ഇരിയ കാട്ടുമാടം സായി ഗ്രാമത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടൊപ്പം  ഓണം ആഘോഷിച്ച് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകര്‍. കുടുംബങ്ങളോടെപ്പം ഓണസദ്യയും ഓണപ്പാട്ടും കഥകളും ഒപ്പം ബോധവല്‍കരണവും നല്‍കിയ പരിപാടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആനന്ദകരമായി. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പ്രവര്‍ത്തകരായ പ്രസിഡണ്ട് സി കെ നാസര്‍ സെക്രട്ടറി സുനില്‍മളിക്കാല്‍ ട്രഷറര്‍ ഉമ്മര്‍പാടലടുക്ക ജില്ല സെക്രട്ടറി മൊയിതീന്‍ പൂവടുക്ക രസ്‌ന സുനില്‍ അഷ്‌റഫ് ബെളിഞ്ച , മധു സുനില്‍ കാട്ടുമാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 150 പേര്‍ക്ക് ഓണസദ്യ നൽകി. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള ഗള്‍ഫ് കമ്മിറ്റി കോഡിനേറ്റര്‍ കണ്ണൂര്‍ സ്വദേശി രാഹുലും കുടുംബലുമാണ് സദ്യ സ്‌പോണ്‍സര്‍ ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad