Type Here to Get Search Results !

Bottom Ad

അക്ഷരമുറ്റം പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മ കുടുംബസംഗമം നടത്തി


ചട്ടഞ്ചാല്‍ (www.evisionnews.co): ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ അക്ഷരമുറ്റം 95 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ചടങ്ങില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രതീഷ് മാസ്റ്ററെ ആദരിച്ചു. പൂവിളി പൊന്നമ്പിളി 17' എന്ന പേരില്‍ ഓണം ബക്രീദ് ആഘോഷത്തിന്റെ ഭാഗമായുള്ള കുടുംബ സംഗമത്തില്‍ ഗുരുനാഥനെ ലഭിച്ചത് ആഘോഷത്തിന് മിഴിവേകി.


പരിപാടി കാസര്‍കോട് ഡിവൈഎസ്പി പി.കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ മൊയ്തീന്‍ കുട്ടി ഹാജി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, റിട്ട. ചിത്രകലാദ്ധ്യാപകന്‍ കുമാരന്‍ മാസ്റ്റര്‍, ഹെഡ്മിസ്റ്ററസ്സ് ഗീത, എസ്.ഐ സന്തോഷ്, അബ്ദുല്‍ ഖാദര്‍, സ്മിത ലാല്‍, കബീര്‍ ചെര്‍ക്കളം, മുഹമ്മദ് റാഫി സംസാരിച്ചു. രമേശന്‍ പൊയിനാച്ചി സ്വാഗതവും സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞഞ്ഞു. തുടര്‍ന്ന് ജെ.സി.ഐ നാഷണല്‍ ട്രെയിനര്‍ വേണുഗോപാലന്‍ മാസ്റ്റര്‍ ക്ലാസെടത്തു. ഓണസദ്യയും പൂക്കളവും ശ്രദ്ധേയമായി മാറി. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങളും അരങ്ങേറി.


2016 ഡിസംബര്‍ 24ന് രൂപീകരിച്ച അക്ഷരമുറ്റം 95 ബാച്ച് കൂട്ടായ്മ ഇതിനോടകം നാലു ലക്ഷത്തോളം രൂപയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിച്ചു. ഇനിയും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുള്ള പരിശ്രമത്തിലാണ് കൂട്ടായ്മ.




Post a Comment

0 Comments

Top Post Ad

Below Post Ad