Type Here to Get Search Results !

Bottom Ad

ജീവിത വഴിയില്‍ ഒറ്റപ്പെട്ടവര്‍ക്കൊപ്പം ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ കുടുംബാംഗങ്ങളുടെ ഓണാഘോഷം.

കാസര്‍കോട്‌:(www.evisionnews.co) ജീവിതവഴിയില്‍ തനിച്ചായവര്‍ക്കൊപ്പം ആടിയും പാടിയും ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ കുടുംബാംഗങ്ങള്‍ ഓണമാഘോഷിച്ചു. മടിക്കൈ പഞ്ചായത്തിലെ മല്‍പച്ചേരിയില്‍ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ നൂറോളം വരുന്ന അനാഥരും അഗതികളുമായ അന്തേവാസികള്‍ക്ക്‌ അതൊരു നവ്യാനുഭവമായി. ജീവിതത്തിന്റെ പലകോണുകളില്‍ നിന്നും ഇവിടേക്ക്‌ ആട്ടിതെളിച്ചവര്‍ തങ്ങളുടെ ദു:ഖങ്ങള്‍ മാറ്റിവെച്ച്‌ ലയണ്‍സ്‌ ക്ലബ്ബ്‌ അംഗങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്ക്‌ ചേര്‍ന്നു. വിഭവ സമൃദ്ധമായ ഓണസദ്യ കൂടിയായപ്പോള്‍ അവരില്‍ പലര്‍ക്കും പഴയ കാലത്തിന്റെ സന്തോഷനിമിഷങ്ങള്‍ തിരിച്ചു പിടിച്ച പ്രതീതിയായിരുന്നു. ഓണാഘോഷം മടിക്കൈ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ പ്രമീള ഉദ്‌ഘാടനം ചെയ്‌തു. 

ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡണ്ട്‌ ടി.കെ.അബ്‌ദുല്‍ നാസിര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ജലീല്‍, സി.എല്‍.റഷീദ്‌, കെ.സി.ഇര്‍ഷാദ്‌, ഷാഫി എ.നെല്ലിക്കുന്ന്‌, എ.കെ.ഫൈസല്‍, മുഹമ്മദ്‌ ചേരൂര്‍, ഒ.കെ.മുഹമ്മദ്‌, ആഷിഫ്‌, അബൂബക്കര്‍ സിദ്ദീഖ, ഷംസീര്‍ റസൂല്‍, റഈസ്‌ എന്നിവര്‍ സംസാരിച്ചു. മലബാര്‍ പുനരധിവാസ കേന്ദ്രം ഡയറക്‌ടര്‍ ചാക്കോ വിഷയമവതരിപ്പിച്ചു. സെക്രട്ടറി ഫാറൂഖ്‌ കാസ്‌മി സ്വാഗതവും ട്രഷറര്‍ ഷരീഫ്‌ കാപ്പില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad