Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന് മസ്‌ക്കറ്റ് ചാപ്റ്ററിന്റെ സഹായം കൈമാറി


തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ സഹായങ്ങളും എത്തിക്കുമെന്ന് മസ്‌ക്കറ്റ് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബാഫഖി സൗധത്തില്‍ നടന്ന ചടങ്ങില്‍ മസ്‌ക്കറ്റ് ചാപ്റ്റര്‍ വക സഹായം സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ എം.എ.സി കുഞ്ഞബ്ദുള്ള ഹാജിക്ക് കൈമാറി. ജനറല്‍ കണ്‍വീനര്‍ എ.ജി.സി ബഷീര്‍ സ്വാഗതം പറഞ്ഞു. 

മുസ്്‌ലിം ലീഗ് നേതാക്കളായ എം. അബ്ദുല്ല ഹാജി, ഒ.ടി അഹമ്മദ് ഹാജി, കെ.പി മുഹമ്മദ്, വി.കെ ബാവ, അഡ്വ. എം.ടി.പി കരീം, പി.കെ.സി റൗഫ് ഹാജി, മസ്‌ക്കറ്റ് ചാപ്റ്റര്‍ നേതാക്കളായ മുനീര്‍ ചൊവ്വേരി, എച്ച് കുഞ്ഞഹമ്മദ്, ടി.എം മുസ്തഫ കണ്ണംകൈ, മഹസിന്‍, എസ്. കുഞ്ഞഹമ്മദ്, ജാഫര്‍, അബ്ദുല്‍ ഷുക്കൂര്‍, അന്‍വര്‍, ബി. അബ്ദുല്‍ സത്താര്‍, അബ്ദുല്‍ ജമാല്‍, എം. യൂസഫ് ഹാജി, ഷംസുദ്ദീന്‍ ആയിറ്റി, കെ.എം കുഞ്ഞി, സുബൈര്‍ പള്ളത്തില്‍, എം.എ മുനീര്‍ കുവൈത്ത് സം സാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad