Type Here to Get Search Results !

Bottom Ad

കാര്‍ട്ടൂണിസ്റ്റ് കൃഷ്ണന്‍ ആദര പരിപാടിക്ക് ഇന്ന് തുടക്കമാകും

കാസര്‍കോട് (www.evisionnews.co): ഇനിയുള്ള മൂന്നുനാളുകള്‍ കാസര്‍കോടിന് സാംസ്‌കാരികോത്സവം. കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണനെ ആദരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികള്‍ കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാവും. ഇന്ന് രാവിലെ പത്തു മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തോടെയാണ് തുടക്കം. കാര്‍ട്ടൂണിസ്റ്റ് കെ.എ അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. 

ഇന്നു മുതല്‍ 17വരെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം. നാളെ മൂന്നു മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കവിയരങ്ങ് കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. പി.എസ് ഹമീദ് അധ്യക്ഷത വഹിക്കും. 16ന് രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പ് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ടി.കെ സുജിത്, പി.വി കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, കെ.എ അബ്ദുല്‍ ഗഫൂര്‍ ക്ലാസെടുക്കും. വൈകിട്ട് മൂന്നു മണിക്ക് കാര്‍ട്ടൂണ്‍ രചനാ മത്സരം നടക്കും. 

17ന് നാലു മണിക്ക് ആദരസമ്മേളനം സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണം നടത്തും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സുവനീര്‍ പ്രകാശനം സി.വി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന് നല്‍കി നിര്‍വഹിക്കും. പുസ്തക പ്രകാശനം ഡോ. അംബികാസുതന്‍ മാങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നല്‍കി നിര്‍വഹിക്കും. ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മം പ്രൊഫ. എം.എ റഹ്്മാന്‍ നിര്‍വഹിക്കും. ഫോട്ടോ പുസ്തക പ്രകാശനം പി.എന്‍ ഗോപീകൃഷ്ണന്‍ വി.വി മേഴ്സി ടീച്ചര്‍ക്ക് നല്‍കി നിര്‍വഹിക്കും. വൈകിട്ട് അഞ്ചു മണി മുതല്‍ ഷഹബാസ് അമന്റെ ഗസല്‍ ഉണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad