Type Here to Get Search Results !

Bottom Ad

ചിന്തകളുണര്‍ത്തി, ചിരിക്ക് തിരികൊളുത്തി പി.വി കൃഷ്ണന്‍മാഷിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് തുടക്കമായി

കാസര്‍കോട്:(www.evisionnews.co) ചിന്തക്ക് തിരികൊളുത്തുകയും ചിരി പടര്‍ത്തുകയും ചെയ്യുന്ന മനോഹരമായ കാര്‍ട്ടൂണുകളിലൂടെ മലയാളക്കരയാകെ ശ്രദ്ധേയനായ പി.വി കൃഷ്ണന്‍മാഷിനെ ആദരിക്കുന്ന പരിപാടിയോടനുബന്ധിച്ചുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച രാവിലെ പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തുടക്കമായി.

കൊള്ളരുതായ്മക്കും അനീതിക്കുമെതിരെയുള്ള ചാട്ടുളിയായി പലയിടത്തും തറച്ച അപൂര്‍വ്വ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കാസര്‍കോടിന് വിരുന്നായി. കൃഷ്ണന്‍ മാഷ് വരച്ച ഏറെ ശ്രദ്ധിക്കപ്പെട്ട നൂറിലേറെ കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം കാസര്‍കോടിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് കെ.എ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ആക്ടിംഗ് ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
മുജീബ് അഹ്മദ് സ്വാഗതം പറഞ്ഞു. പി.വി കൃഷ്ണന്‍മാസ്റ്റര്‍, സഹധര്‍മ്മിണി മേഴ്സി ടീച്ചര്‍, കാസര്‍കോട് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍റഹ്മാന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം, മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ്, സി.എല്‍ ഹമീദ്, എ.കെ ശ്യാംപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. വി.വി പ്രഭാകരന്‍ നന്ദി പറഞ്ഞു. 17വരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം തുടരും. വൈകുന്നേരം മൂന്ന് മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ കവിയരങ്ങ് നടക്കും. പ്രശസ്ത കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പി.എസ് ഹമീദ് അധ്യക്ഷത വഹിക്കും. 30ഓളം കവികള്‍ കവിത ചൊല്ലും. നാളെ രാവിലെ 10 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ ടി.കെ സുജിത്, പി.വി കൃഷ്ണന്‍, സഗീര്‍, കെ.എ അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ ക്ലാസെടുക്കും. ജി.ബി വല്‍സനാണ് ക്യാമ്പ് ഡയറക്ടര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad