മാലോം :(www.evisionnews.co) യാത്രക്കാരോട് വ്യത്യസ്ഥ നിരക്ക് വാങ്ങുന്നതിനെച്ചൊല്ലി ഓട്ടോറി ക്ഷാഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കം കത്തിക്കുത്തി ല്‍ കലാശിച്ചു.
മാലോം ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കടുവാതൂക്കില്‍ സിബിക്ക് (60) ഇന്ന് രാവിലെ കുത്തേറ്റു.ടൗണി ലെ മറ്റൊരു ഓട്ടോ റിക്ഷാ ഡ്രൈവര്‍ കാരേ്യാട്ടുചാലി ലെ കോനൂര്‍ പാപ്പച്ചനാണ ത്രെ കുത്തിയത്.
മാലോത്തെ ചില റിക്ഷാഡ്രൈവര്‍മാര്‍ ഒരേ സ്ഥലത്തേക്ക് യാത്രക്കാരില്‍ നി ന്നും വ്യത്യസ്ഥ ചാര്‍ജ് ഈ ടാക്കുന്നത് സംബന്ധിച്ച് മു മ്പേ ഡ്രൈവര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും വാക്കേറ്റവും ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെ സിബിയും പാപ്പച്ചനും തമ്മില്‍ വാടകസംബന്ധിച്ച് തര്‍ക്കമുണ്ടായി.ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്.ചികിത്സക്ക് സി ബിയെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി.
Post a Comment
0 Comments