Type Here to Get Search Results !

Bottom Ad

'നന്മയെ തിരിച്ചുകൊണ്ടുവരാന്‍ ആഘോഷങ്ങള്‍ പ്രാപ്തമാകണം' : പുഷ്പാകരന്‍ ബെണ്ടിച്ചാല്‍


മുളിയാര്‍ (www.evisionews.co) : മനുഷ്യരെല്ലാം ഒന്നായിരുന്ന, കള്ളവും ചതിയുമില്ലാത്ത മാവേലി വാണൊരു കാലത്തെ കുറിച്ച് പറഞ്ഞാല്‍ വിശ്വസിക്കാത്തവിധം പുതിയ കാലത്തെ മനുഷ്യമനസസ്സുകളില്‍ നിന്ന് അന്യമായി കൊണ്ടിരിക്കുന്ന നന്മകളെ തിരിച്ചുകൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കാസര്‍കോട് സാഹിത്യ വേദി സെക്രട്ടറി പുഷ്പ്പാകരന്‍ ബെണ്ടിച്ചാല്‍ അഭിപ്രായപ്പെട്ടു.

ബോവിക്കാനം തേജസ് റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ടി.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.സി. കുമാരന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ദാമോദരന്‍ മാസ്റ്റര്‍, ഷരീഫ് കൊടവഞ്ചി, സലാം മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, സാവിത്രി, ശോഭനകുമാരി പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അസോസിയേഷന്റെ ഉപഹാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.






Post a Comment

0 Comments

Top Post Ad

Below Post Ad