കാസര്‍കോട് (www.evisionnewട.co): ചേരൂരിൽ നിന്നും കാണാതായ രണ്ടരവയസുകാരന്റെ മയ്യിത്ത് തളങ്കര കടവിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30 മണിയോടെയാണ് കബീര്‍- റുക്‌സാന ദമ്പതികളുടെ മകന്‍ ഷൈബാൽ എന്ന കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. പുഴയില്‍ വീണതാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ രാത്രിവരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തനായില്ല. ഇന്ന് നാട്ടുകാരും തീരദേശ പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
Post a Comment
0 Comments