Type Here to Get Search Results !

Bottom Ad

കൈയിൽ ബ്ലൂവെ‌യ്‌ലിനെ വരയ്ക്കാനൊരുങ്ങിയ ഇരുപത്തിരണ്ടുകാരനെ പൊലീസ് രക്ഷിച്ചു.

കാരയ്ക്കൽ (പുതുച്ചേരി):(www.evisionnews.co) കൊലയാളി ഗെയിമായ ബ്ലൂവെയിൽനിന്ന് ഇരുപത്തിരണ്ടുകാരനെ പുതുച്ചേരി പൊലീസിന്റെ ഇടപെടൽ രക്ഷപ്പെടുത്തി. തീവ്രവേദനാജനകമായ അനുഭവമായിരുന്നു അതെന്നും മരണക്കെണിയിലേക്കു അടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും പുതുച്ചേരി കാരയ്ക്കൽ സ്വദേശിയായ അലക്സാണ്ടർ പറഞ്ഞു. ഗെയിമിൽനിന്നു രക്ഷപ്പെടണമെന്നു ആഗ്രഹമുണ്ടെങ്കിലും സാധ്യമായില്ല. സാഹസിക കൃത്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവരെപ്പോലും ഈ ഗെയിം മാനസികമായി തളർത്തും. എല്ലാവരും ഈ ഗെയിമിൽനിന്നു മാറിനിൽക്കണമെന്നും പൊലീസിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കവെ അലക്സാണ്ടർ ആവശ്യപ്പെട്ടു.

ജോലി ചെയ്യുന്ന കൊറിയർ സ്ഥാപനത്തിലെ സഹപ്രവർത്തകരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ടാഴ്ചമുൻപാണ് ഗെയിമിന്റെ ലിങ്ക് ലഭിച്ചത്. പിന്നീട് നേരാവിയിലെ വീട്ടിൽ അവധിക്കുവന്നപ്പോഴാണ് ഗെയിം കളിക്കാനാരംഭിച്ചത്. ഗെയിമിൽ രസംപൂണ്ട് തിരിച്ചു ചെന്നൈയിലെ ജോലിസ്ഥലത്തേക്കുപോലും ഇയാൾ തിരികെപ്പോയില്ല. ആപ്ലിക്കേഷനോ ഡൗൺലോഡ് ചെയ്യാവുന്ന ഗെയിമോ അല്ല ഇതെന്നും ലിങ്ക് വഴി മാത്രമേ ഗെയിം കളിക്കാനാകൂയെന്നും അലക്സാണ്ടർ അറിയിച്ചു.

ബ്ലൂവെയ്ൽ അഡ്മിൻ നൽകുന്ന ടാസ്കുകളെല്ലാം പുലർച്ചെ രണ്ടുമണിക്കുശേഷമാണ് നടപ്പാക്കേണ്ടത്. ആദ്യ കുറച്ചു ദിവസങ്ങളിൽ വ്യക്തിവിവരങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കുറച്ചുദിവസങ്ങൾക്കു മുൻപ് അർധരാത്രിയിൽ ശ്മശാനം സന്ദർശിക്കാൻ അഡ്മിൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അക്കരായ്‌വട്ടം ശ്മശാനം താൻ സന്ദർശിച്ചു. അതിന്റെ സെൽഫിയെടുത്ത് ഓൺലൈനിൽ ഇട്ടു. എല്ലാ ദിവസവും തനിച്ചിരുന്നു പ്രേതസിനിമകൾ കാണാൻ ആവശ്യപ്പെട്ടിരുന്നു.

ഗെയിമിൽ മുഴുകി വീട്ടുകാരോടുപോലും സംസാരിക്കുന്നത് അവസാനിപ്പിച്ചിരുന്നു താൻ. എപ്പോഴും മുറിക്കുള്ളിൽ അടച്ചിരിക്കുകയായിരുന്നു. മാനസികമായിക്കൂടി ഗെയിം നമ്മളെ വിഷമിപ്പിക്കും. അതിൽനിന്നു പുറത്തുകടക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽക്കൂടെ രക്ഷപ്പെടാനാകുമായിരുന്നില്ല, അലക്സാണ്ടർ വ്യക്തമാക്കി.

അലക്സാണ്ടറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സഹോദരൻ അജിത് ആണ് പൊലീസിൽ വിവരം അറിയിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോെട അലക്സാണ്ടറുടെ വീട്ടിലെത്തിയ പൊലീസ് സംഘം, ഇയാൾ കൈയിൽ ബ്ലൂവെയ്‌ലിന്റെ ചിത്രം കത്തി ഉപയോഗിച്ചു വരയ്ക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. നിരവധി കൗൺസിലിങ്ങിനുശേഷമാണ് അലക്സാണ്ടറെ പൊലീസ് മാധ്യങ്ങൾക്കുമുന്നിലെത്തിച്ചത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad