Type Here to Get Search Results !

Bottom Ad

ഓണാഘോഷം സംഘടിപ്പിച്ചു

മംഗളൂരു :(www.evisionnews.co)സെന്റ് ആഗ്‌നസ്‌കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് ആന്റ് റിസേര്‍ച്ച് സെന്റര്‍ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജേര്‍ലിന്‍ പിന്റോ ഉദ്ഘാടനം ചെയ്തു. ഡോ. ഗീത, ഡോ. കാതറിന്‍, ഡോ. കാവ്യ, ഡോ. പ്രേമാനന്ദ്, ഡോ. നോയലിന്‍ പിന്റോ, സിസ്റ്റര്‍ വിനോറ, പി.ജി. കാബിനറ്റ് വൈസ് പ്രസിഡണ്ട് നഫീസത്ത് ഷിഫാനി, ജോസ്‌ന സൂസന്‍, കേശിക, അജിത്, ജോസഫ്, നിഖിത, എഡ്‌ലീന, അയന തുടങ്ങിയവര്‍ സംസാരിച്ചു. 
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കി. വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു. മാവേലിയായി വേഷമിട്ട വിദ്യാര്‍ത്ഥിനി കൗതുകം പകര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad